GeneralNEWS

മണിയുടെ മരണം: ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരന്‍ കസ്റ്റഡിയില്‍

തൊടുപുഴ: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. അടിമാലി പടിക്കപ്പു സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്‌. മണിയുടെ സഹായികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ മണി മരിച്ച ദിവസവും അതിനു മുന്‍പുള്ള ദിവസവും മണിയുടെ ഔട്ട്‌ ഹൗസില്‍ ഉണ്ടായിരുന്നു. ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വൈകുന്നേരത്തോടെ ഇയാളെ ചാലക്കുടിയിലേക്ക്‌ കൊണ്ടുപോയി.

shortlink

Related Articles

Post Your Comments


Back to top button