![](/movie/wp-content/uploads/2016/03/kollam-thulasi-rajasenan.jpg.image_.784.410.jpg)
തിരുവനന്തപുരം: നടനും സംവിധായകനുമായ രാജസേനനും കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ഥികള്‍. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും ജനവിധി തേടും. കരാമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരും മത്സരിക്കുന്നത്.
താരപ്രഭ നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണതേതു. പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ ചലച്ചിത്ര താരങ്ങള്‍ സ്ഥാനാര്‍ഥികളായുണ്ട്. കോണ്ഗ്രസിന് വേണ്ടി ജഗദീഷും സിദ്ധിഖും മത്സരിക്കുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മുകേഷും അശോകനും എത്തിയെക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്. ഇവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രാഥമിക ധാരണകള്‍ ആയെന്നാണ് സൂചനകള്‍. ഇതിനു പിന്നാലെയാണ് താരങ്ങളെ പരീക്ഷിക്കാന്‍ ബി.ജെ.പിയും ഒരുങ്ങുന്നത്
Post Your Comments