തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മൂത്രത്തില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥരീകരിച്ചത്. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മുത്ര സാമ്പിളില്‍ കണ്ടെത്തിയിട്ടില്ല.
മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ ഘടകമായ മെഥനോള്‍ സാന്നിധ്യം ചൂണ്ടിക്കാട്ടിയത് ടോക്സിക്കോളജി റിപ്പോര്‍ട്ടിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ശേഖരിച്ച രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും സാമ്പിളുകള്‍ പരിശോധിച്ചാണ് ഇത് തയ്യാറാക്കിയത്. പുറമെയുള്ള മറ്റു ഘടകങ്ങളാണ് ബെന്‍സോ ഡയസ്പാം, ഓപിയോയിഡ്സ്, കനാബിനോയിഡ്സ് എന്നിവ. ഇവയില്‍ ബെന്‍സോ ഡയസപാം കള്ളിന് വീര്യം കൂട്ടാനായി കേരളത്തില്‍ എല്ലാ പ്രദേശത്തും വ്യാപകമായി ചേര്‍ക്കുന്നതാണ്. എന്നാല്‍ മണിയുടെ ശരീരത്തില്‍ എത്തിയത് മയക്കാനുള്ള കുത്തിവയ്പ്പ് വഴിയെന്നാണ് നിഗമനം.
ചികില്‍സക്ക് വിസമ്മതിച്ച മണിയെ കുത്തിവച്ച് മയക്കിയാണ് ആശൂപത്രിയില്‍ എത്തിച്ചതെന്ന് സുഹൃത്തായ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പേരെടുത്ത ലഹരിമരുന്നായ ഓപിയം അഥവാ കറുപ്പിന്റെ ഘടകമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഓപിയോയിഡ്സ്. എന്നാല്‍ വേദനസംഹാരികളില്‍ പലതിന്റെയും ഘടകമാണിത് എന്നതിനാല്‍ മണി കഴിച്ച ഏതെങ്കിലും മരുന്നുകള്‍ വഴിയാകാം ഇത് ഉണ്ടായതെന്നും പോലീസ് നിഗമനം.
എന്നാല്‍ ഇത് കൂടാതെ കണ്ടെത്തിയ കനാബിനോയിട്സ് ഇങ്ങനെ ഏതെങ്കിലും മരുന്ന് വഴി വരാന്‍ ഇടയില്ലെന്ന് വ്യക്തമാണ്, കഞ്ചാവ് ഉപയോഗിച്ചാല്‍ മാത്രമേ ഇതിനു സാധ്യതയുള്ളൂ. മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നു വേണം ഈ പരിശോധനാഫലത്തില്‍ നിന്ന് അനുമാനിക്കാന്‍. ഈ പ്രദേശങ്ങളില്‍ ചില സംഘങ്ങള്‍ കഞ്ചാവുലേഹ്യം വ്യാപകമായി ഉപയോഗിക്കുന്നതായി വിവരമുണ്ട്. എന്നാല്‍ ഇത് മരണ കാരണമാകില്ല എന്നതിനാല്‍ അതിലേക്കുള്ള അന്വേഷണം ആവശ്യമില്ല എന്ന് പോലീസ് ആരംഭത്തില്‍ തന്നെ തീരുമാനിച്ചു.
മണിയുടെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാത്ത പോലീസ് ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുമെന്ന് അറിയിച്ചു. പിടയിലായ മണിയുടെ സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനക്ക് വിധേയമാക്കുന്നത് വരെ പോലീസിന്റെ പരിഗണനയിലുണ്ട്.
Post Your Comments