കൊച്ചി: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ആസ്തി സംബന്ധിച്ച പരിശോധനകള്‍ പോലീസ് പൂര്‍ത്തിയാക്കി. മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായി. കൂടാതെ പല ഇപാടുകളും മണി നടത്തിയിരുന്നത് ബിനാമി പേരിലായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മണിയെ സ്വത്തിന്റെയോ സാമ്പത്തിക ഇടപാടിന്റെയോ പേരില്‍ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് മണിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷണത്തിന് വിധേയമാക്കിയത്. സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം അവസാന ഘട്ടത്തിലാണ്. മണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് മണി സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും കലര്‍ത്തി നല്കിയതാണോയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മണി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹായികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മാനസിക സമ്മര്‍ദവും കടുത്ത നിരാശയും മൂലം മണി ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്ന് മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന് എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദത്തിലാക്കിയത്. തങ്ങളോട് വേറെ ജോലി അന്വേഷിച്ചുകൊള്ളാനും മണി പറഞ്ഞിരുന്നതായും ഇവര്‍ പോലീസിന് മൊഴി നല്കി.
Post Your Comments