GeneralKollywoodNEWS

തെറിയിലെ വിജയ്‌ കഥാപാത്രം കോട്ടയംകാരനോ ?

വിജയ് ആരാധകര്‍ കാത്തിരുന്ന ആറ്റ്‌ലി ചിത്രം തെറിയുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് ഇറങ്ങിയത്. പുറത്തെത്തി 17 മണിക്കൂര്‍ പിന്നിടുമ്പോള്‍ 12.6 ലക്ഷത്തിലേറെ ഹിറ്റുകളുമായി യു ട്യൂബില്‍ മുന്നേറുകയാണ്.. വ്യത്യസ്തമായ മൂന്ന് ലുക്കുകളില്‍ ഇളയദളപതി എത്തുന്ന ട്രെയ്‌ലറില്‍ ഒരു കഥാപാത്രം സ്വയം പരിചയപ്പെടുത്തുന്നത് ജോസഫ് കുരുവിള എന്നാണ്.
ജോസഫ് കുരുവിള എന്ന വിജയ് കഥാപാത്രത്തിന് കേരളവുമായി ബന്ധമുണ്ടെന്നുള്ള ചില സൂചനകള്‍ നല്‍കിയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. കെആര്‍കെ-476 എന്ന നമ്പരിലുള്ള സുസൂക്കി മാക്‌സ് 100 ബൈക്കാണ് വിജയ്‌യുടെ ജോസഫ് കുരുവിള ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഗവണ്‍മെന്റ് ആശുപത്രി എന്ന് മലയാളത്തില്‍ ബോര്‍ഡുള്ള കെട്ടിടത്തിലേക്ക് വിജയ് ഓടിവരുന്ന ദൃശ്യവും ട്രെയ്‌ലറില്‍ ഉണ്ട്. ആശുപത്രിയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന്റെ നമ്പര്‍ കെഎല്‍-5 ടി 1798 ആണ്. അതായത് കോട്ടയം രജിസ്‌ട്രേഷന്‍. ട്രെയിലറില്‍ തെയ്യം വേഷക്കാര്‍ക്കിടയില്‍ മുണ്ടുടുത്ത് നൃത്തം ചെയ്യുന്നുണ്ട് വിജയ്‌. എന്നാല്‍ തെറിയിലെ വിജയ് കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ സംവിധായകന്‍ ആറ്റ്‌ലി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button