GeneralNEWS

സനുഷയും ഉണ്ണി മുകുന്ദനും വിവാഹിതരാവുന്നു; ഈ വാര്‍ത്തയോട് ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്ന വാര്‍ത്തായായിരുന്നു ഉണ്ണി മുകുനന്ദനും സനുഷയും വിവാഹതിരാകുന്നു എന്ന്. പ്രധാനമായും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളായിരുന്നു ഇതിന് പിന്നില്‍. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രവും ഇതിനൊപ്പം പ്രചരിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കേട്ടതൊന്നും സത്യമല്ല. വെറും ഗോസിപ്പുകള്‍ മാത്രമാണ്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം എന്താണ് എന്ന് മനസിലാകുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഒരു മുറൈ വന്തു പാര്‍ത്തായ എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ സനുഷയുമുണ്ട്. ഇതാണ് വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായി തീര്‍ന്നത്. നവാഗതനായ സാജനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ കൊല്ലുന്നവരുടെയും വിവാഹം കഴിപ്പിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ യഥാര്‍ത്ഥ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല. പോയ ഒരു വാരം നിരവധി നടിമാരാണ് നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനെതിരെ സൈബര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button