
അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം താന്‍ മയക്കുമരുന്നിന്റെ ലോകത്തായെന്നും കഴിക്കാത്ത ലഹരിമരുന്നുകള്‍ ഇല്ലായിരുന്നുവെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്.
ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും സഞ്ജയ് ദത്ത് മനസ് തുറന്നത്..
“എന്റെ പിതാവിന് ആദ്യമൊന്നും ഇത് മനസിലായിരുന്നില്ല. ഒരു ദിവസം എനിക്കു തന്നെ നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടായി. പിതാവ് അന്ന് തന്നെ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും യു.എസിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെ നിന്നും ഇറങ്ങിയ ശേഷം ഇന്നുവരെ ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.ഇപ്പോള്‍ എനിക്ക് മയക്കുമരുന്നിന്റെ ആവശ്യമില്ല. തൊഴില്‍ നല്കുന്ന ലഹരി എനിക്ക് കൂട്ടുണ്ട്”, സഞ്ജയ് ദത്ത് പറഞ്ഞു.
ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും സ്വാതന്ത്ര്യം എന്ന അനുഭവം പുര്‍ണ അര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും ദത്ത് പറഞ്ഞു. ഏകാന്ത തടവിലായിരുന്നു ഞാന്‍. ജയില്‍ നിങ്ങളുടെ ശരീരത്തെയല്ല അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments