അവസാനമായി കലാഭവന്‍ മണിയുടെ കലാവിരുന്ന് ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരത്തുക്കാര്‍ക്കാണ്. ഫെബ്രുവരി 28-നു ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലെ സ്റ്റേജ് ഷോയാണ് മണിയുടെ അവസാന പ്രോഗ്രാം. അവശനായിരുന്നിട്ടും മൂന്ന് മണിക്കൂറില്‍ തീര്‍ക്കേണ്ട പരിപാടി കാണികളുടെ ആവശ്യപ്രകാരം അഞ്ചു മണിക്കൂര്‍ വരെ മണി അവതരിപ്പിച്ചു. ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് പ്രോഗ്രാം ആരംഭിച്ചത്. എങ്കിലും അഞ്ചു മണിക്കൂറോളം നാടന്‍ പാട്ടുകള്‍ പാടി മണി കാണികളെ രസിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും പത്താം ക്ലാസ്സില്‍ മൂന്ന് തവണ തോറ്റ തനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും താന്‍ ഒരിക്കലും മത്സരിക്കില്ല എന്നും കലാഭവന്‍ മണി പരിപാടിക്കിടയില്‍ പറഞ്ഞു
Post Your Comments