മണിയുടെ അനുയായിയും, അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആളുമായ മുരുകന് തമിഴ്നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന വിവരം പോലീസിനു ലഭിച്ചു. മണിയുടെ ഔട്ട്ഹൗസ് “പാടി”യില്‍ പാചകക്കാരനായി കയറിക്കൂടിയ മുരുകനെ നിരന്തരം ചോദ്യം ചെയ്യുകയാണ് പോലീസ്.
കൊലക്കേസിലടക്കം പ്രതിയാണ് മുരുകന് എന്നാന്ന് പോലീസിനു ലഭിച്ചിരിക്കുന സൂചന. കഴിഞ്ഞ ക്രിസ്തുമസ് സമയത്ത് മണിയുടെ അടുത്ത് വന്ന് പരിചയം സ്ഥാപിച്ച് പാടിയിലെ സഹായിയും പാചകക്കാരനും ആയി മാറുകയായിരുന്നു ഇയാള്‍. മുരുകന് അപകടകാരിയാണെന്ന വിവരം ലഭിച്ച സഹോദരന് രാമകൃഷ്ണനും ബന്ധുക്കളും മണിക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും മുരുകനെ ഒഴിവാക്കാന്‍ മണി തയാറായില്ല. ക്രമേണ പാടിയുടെ സൂക്ഷിപ്പുകാരനും പ്രധാന മേല്‍നോട്ടക്കാരനുമായി മുരുകന് മാറി.
മണിയുടെ മരണത്തിലേക്ക് വഴിതെളിച്ച സംഭവങ്ങള്‍ നടന്നതിന്റെ പിറ്റേദിവസം പാടി കഴുകി വൃത്തി’യാക്കിയതും സാധനങ്ങള്‍ ചാക്കിലാക്കി പാടിയില്‍ നിന്നും കടത്തിയതും മുരുകനാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. മുരുകന്റെ തമിഴ്നാട് പശ്ചാത്തലത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.
കര്‍ശന പോലീസ് നിരീക്ഷണത്തിലാണ് പാടി ഇപ്പോള്‍.
Post Your Comments