ന്യൂഡല്‍ഹി: തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് പാക്കിസ്ഥാന് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടേതാണെന്ന് ബോളിവുഡ് നടി അര്‍ഷിഖാന്‍. കാമുകന് എന്ന നിലയ്ക്ക് അഫ്രീദി നല്ലവനാണെന്നും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അര്‍ഷി പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് അഫ്രീദിയുമായുള്ള ബന്ധം അര്‍ഷി തുറന്ന് പറഞ്ഞിരുന്നു. ഭോപ്പാലില്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കുമെന്നും അര്‍ഷി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അഫ്രീദി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് അര്‍ഷിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. നാദിയ എന്ന ഭാര്യയില്‍ അഫ്രീദിയ്ക്ക് നാല് മക്കളുണ്ട്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ദുബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് 9 ലെ മത്സരാര്ഥിയാണ് അര്‍ഷി.
Post Your Comments