ജനകീയ സമര ഗായകനായ മാര്‍ട്ടിന്‍ ചാലിശ്ശേരിയെ മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ സംവിധാകന്‍ ബിജിബാല്‍ രംഗത്ത്.
വ്യാഴാഴ്ച രാത്രി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും വരുന്ന വഴി മാര്‍ട്ടിനെ അയ്യന്തോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തിയ തന്‍റെ രൂപത്തെ കളിയാക്കുകയും കഞ്ചാവ് കടത്തു പോലുള്ള കുറ്റങ്ങള്‍ തനിക്കെതിരെ ആരോപിക്കുകയും ചെയ്തു കൊണ്ടാണ് പോലീസ് ചോദ്യം ചെയ്തെന്നു മാര്‍ട്ടിന്‍ പറഞ്ഞു.
സാധാരണക്കാരെ തല്ലാന്‍ പോലിസിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? നീട്ടിയ മുടിയോ? അതോ ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പാട്ടോ? മാര്‍ട്ടിനെ മര്‍ദ്ദിച്ചതിനു കൃത്യമായ വിശദീകരണം ഉത്തരവാദിത്തപ്പെട്ടവര്‍ തന്നേ തീരൂ അല്ലെങ്കില്‍ സാമൂഹിക ബോധമുള്ള സകല പാട്ടുകാരും കലാകാരന്‍മാരും തെരുവിലിറങ്ങി ചോദിക്കുക തന്നെ ചെയ്യും എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ബിജിബാല്‍ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments