
പട്ന: അമിതാഭ് ബച്ചനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ബിജെപി എംപിയും മുന്‍കാല ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. രാജ്യത്തിന്റെ ‘കള്‍ച്ചറല്‍ ഐക്കണാ’ണ് അമിതാഭ് ബച്ചനെന്നും അദ്ദേഹം രാഷ്ട്രപതിയാകുന്നത് അഭിമാനകരമായ കാര്യമാണ്. സാമൂഹികവും സാംസ്ക്കാരികവുമായ മേഖലകളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചയാളാണ് അമിതാഭ് ബച്ചന് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയാല് അത് രാജ്യത്തിന് നല്ല പേര് മാത്രമേ കൊണ്ടുവരികയുള്ളൂ എന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
നിരവധി ചിത്രങ്ങളില്‍ അമിതാഭിനോടൊപ്പം വേഷമിട്ട ബോളിവുഡ് താരം കൂടിയാണ് ശത്രുഘ്നന്‍ സിന്‍ഹ. എന്നാല്‍ സിന്‍ഹയുടെ പരാമര്‍ശത്തോടു പ്രതികരിച്ച ബച്ചന് രാഷ്ട്രപതിസ്ഥാനത്തേക്ക് ശത്രുഘ്നന്‍ സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ അമിതാഭിന്റെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും പക്ഷേ അദ്ദേഹം രാഷ്ട്രപതിസ്ഥാനത്ത് എത്തണമെന്നാണ് എപ്പോഴും തന്റെ ആഗ്രഹമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
Post Your Comments