NEWS

മണിയ്ക്ക് ഗുരുതര രോഗങ്ങള്‍ രോഗങ്ങളുണ്ടായിരുന്നു- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗം അതീവഗുരുതരമായിരുന്ന മണിയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം. ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായിരുന്നു. കൂടാതെ വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നും തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിനു കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

shortlink

Post Your Comments


Back to top button