സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി ചിത്രം കലിയുടെ പശ്ചാത്തലസംഗീതം ഗയ് റിച്ചിയുടെ ഹെന്‍റി കാവില്‍ ചിത്രം ദി മാന്‍ ഫ്രം അങ്കിള്‍-ന്‍റെ ബിജിഎം കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് മറുപടിയുമായി കലിയുടെ സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. ആളുകളില്‍ താത്പര്യം ജനിപ്പിക്കാനായാണ് ദി മാന്‍ ഫ്രം അങ്കിള്‍ പോലുള്ള ഒരു പോപ്പുലര്‍ ചിത്രത്തിന്‍റെ ബിജിഎം എടുത്തതെന്നും, അത് അതേപടി ഉപയോഗിക്കാതെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഗോപിസുന്ദര്‍ വ്യക്തമാക്കി.
ഈ ആരോപണം ഉന്നയിച്ചുകൊണ്ട് വന്ന കളിയാക്കലുകള്‍ക്കും ഗോപിസുന്ദര്‍ തകിച്ചും പോസിറ്റീവ് ആറ്റിറ്റ്യൂഡോടെ മറുപടികള്‍ പറഞ്ഞിട്ടുണ്ട്. രസകരമായ ആ മറുപടികള്‍ താഴെ വായിക്കാം:
നേരത്തേ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്‍റെ ബിജിഎം ലോകപ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ബ്രയാന്‍ ആദംസിന്‍റെ റോക്ക് സംഗീതചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ “സമ്മര്‍ ഓഫ് 69” എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവും ഗോപിസുന്ദറിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം കോപ്പിയടികള്‍ താന്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണെന്നും, ഏറേ പോപ്പുലറായ ഈണങ്ങളുടെ ചുവടു പിടിച്ചുണ്ടാക്കുന്ന സംഗീതം ജനങ്ങളിലേക്ക് അതിവേഗം എത്തിച്ചേരുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗോപിസുന്ദര്‍ വിശദീകരിക്കുന്നു.
കളിയാക്കുന്നവര്‍ക്ക് “കോപ്പിയടിച്ചു എന്നു പറയുന്ന ഈണത്തിന്‍റെ റീച്ച് ഒന്നു നോക്കൂ, നിങ്ങളുടെ ക്ലിക്ക് ഞങ്ങളുടെ പണമാണ്” എന്ന ഉപദേശവും കൊടുക്കുന്നുണ്ട് മലയാളത്തിലെ ഒന്നാം നമ്പര്‍ സംഗീത സംവിധായകനായ ഗോപി.
Post Your Comments