ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്, സോണാക്ഷി സിന്‍ഹ, അനില്‍ കപൂര്‍ എന്നിവര്‍ ലോകത്തേറ്റവുമധികം ആരാധകരുള്ള ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ചരിത്രപ്രസിദ്ധമായ സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയം മുഴുവന്‍ ഒരു വിഐപി ടൂര്‍ നടത്തിയ ഇന്ത്യന്‍ അഭിനേതാക്കളെ കാണാന്‍ വിശ്രമദിവസമായിരുന്നിട്ടു കൂടി റയലിന്റെ ലോകപ്രശസ്ത താരങ്ങളായ ഗാരത്ത് ബെയില്‍, ലൂക്കാ മോഡ്രിച്ച്, കരീം ബെന്‍സെമ എന്നിവര്‍ സ്റ്റേഡിയത്തിലെത്തി.
ജൂണ്‍ 24 മുതല്‍ 26 വരെ മാഡ്രിഡില്‍ വച്ചുനടത്തുന്ന IIFA അവാര്‍ഡിന്റെ പ്രചരണാര്‍ത്ഥം സ്പാനിഷ് തലസ്ഥാന നഗരിയിലെത്തിയതാണ് ഹൃത്വിക്കും കൂട്ടരും.
റയല്‍ താരങ്ങളോടൊപ്പം ബെര്‍ണബ്യൂവിന്റെ മനോഹരമായ മൈതാനത്ത് പന്ത് തട്ടിയ താരങ്ങള്‍ സ്പാനിഷ് തലസ്ഥാന സന്ദര്‍ശനം പരമാവധി പ്രയോജനപ്പെടുത്തി.
കൂട്ടത്തില്‍ ഏറ്റവും ആവേശഭരിതയായിരുന്ന സോണാക്ഷി തനിക്ക് ലഭിച്ച ഈ ഭാഗ്യത്തില്‍ തന്റെ കൂട്ടുകാര്‍ അസൂയപ്പെടുമെന്ന് റയലിന്റെ ഔദ്യോകിക വെബ്സൈറ്റിനോട് സംസാരിക്കവേ പറഞ്ഞു. ഒഴിവുദിവസമായിട്ടും തങ്ങളെ സ്റ്റേഡിയം കാണിക്കാനായി എത്തിച്ചേര്‍ന്ന റയല്‍ താരങ്ങളോടും സോണാക്ഷി നന്ദി പ്രകാശിപ്പിച്ചു.
മൂന്ന് ബോളിവുഡ് പ്രമുഖര്‍ക്കും റയല്‍ താരങ്ങളുടെ കയ്യൊപ്പോടു കൂടിയ പേഴ്സണലൈസ്ഡ് റയല്‍ മാഡ്രിഡ് ഷര്‍ട്ടുകളും ലഭിച്ചു.
Post Your Comments