GeneralNEWS

പ്രശസ്ത ടി.വി അവതാരക ജീവനൊടുക്കിയ നിലയില്‍

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ടെലിവിഷന്‍ നിരോഷ (23) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രമുഖ തെലുങ്ക് മ്യൂസിക് ചാനലില്‍ അവതാരകയായിരുന്ന നിരോഷയെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് നിരോഷ കാനഡയിലുള്ള സുഹൃത്തുമായി സ്കൈപ് ചാറ്റിങ് നടത്തിയിരുന്നുവെന്നും ചാട്ടിങ്ങിനിടെ സുഹൃത്തുമായി വഴക്കിടുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്ത് ഉടന്‍ ഹൈദരാബാദിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. ചാറ്റിങിനിടെ ഉണ്ടായ വഴക്കിനിടെയാണ് സംഭവമെന്നും എത്രയും പെട്ടന്ന് രക്ഷപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും നിരോഷ മരിച്ചിരുന്നു.

nirosha anocr

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചിറ്റൂര്‍ സ്വദേശിയായ കെ രാധാകൃഷ്ണയുടെ മകളാണ് നിരോഷ. തന്റെ മകള്‍ക്ക് സ്ഥിരമായുള്ള കടുത്ത വയറുവേദന മൂലമാകാം ജീവനൊടുക്കിയത് എന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്.

nadi nirosha

തെലുങ്ക് മ്യൂസിക് ചാനലായ ജെമിനിയില്‍ അവതാരകയായിരുന്ന നിരോഷ നേരത്തെ ചില വാര്‍ത്താ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button