ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ദേശീയതയുടെ നിര്‍വചനം ‘ഭാരത് മാതാ കീ ജയ്’ മാത്രമാകണമെന്ന് അനുപം ഖേര്‍. മറ്റുള്ളവയെല്ലാം ഓരോരുത്തരും പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒഴിവുകഴിവിന് വേണ്ടി പറയുന്നതാണെന്നും ഖേര്‍ ട്വിറ്ററില്‍ കുറിച്ചു. കഴുത്തില്‍ കത്തി വെച്ചാലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്ന അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവനയുടെ പിന്നാലെയാണ് അനുപം ഖേറിന്റെ ട്വീറ്റ്.
ബി.ജെ.പി എം.പിയും സിനിമാ താരവുമായ കിരണ്‍ ഖേറിന്റെ ഭര്‍ത്താവായ അനുപം ഖേര്‍ ബി.ജെ.പി സഹയാത്രികനാണ്. അസഹിഷ്ണുത വിവാദം ഉയര്‍ന്നു വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ മുന്‍ നിരയില്‍ അനുപം ഉണ്ടായിരുന്നു. ഷാംപെയിന് കുടിച്ച് വെറുതെ ഇരിക്കുന്ന ലിബറലുകള്‍ മാത്രമാണ് ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറയുന്നതെന്നും അനുപം ഖേര്‍ പറഞ്ഞിരുന്നു. അതേ സമയം ഭാരത് മാതാകീ ജയ് മുദ്രാവാക്യം വിളിക്കാത്തതിന് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയിലെ അംഗവും മഹാരാഷ്ട്ര നിയമസഭാംഗവുമായ വാരിസ് പത്താനെ നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments