കൊച്ചി: ചിറ്റിലപ്പള്ളി ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവയവ ദാനം നടത്തിയവരെ ആദരിക്കാന്‍ നടത്തിയ ചടങ്ങില്‍ വെച്ച് തങ്ങളുടെ അവയവങ്ങള്‍ മരണശേഷം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു മേജര്‍ രവിയും സുബി സുരേഷും.ഭാര്യയും മകനും അടങ്ങുന്ന കുടുംബം തന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മേജര്‍ രവി അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.
ചടങ്ങില്‍ പങ്കെടുത്ത നടി സുബി സുരേഷും അവയവദാനത്തിന് സമ്മതം അറിയിച്ചാണ് മടങ്ങിയത്. എഴുത്തുകാരന്‍ സേതു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി, ബെന്നി കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിറ്റിലപ്പള്ളി മുന്‍പ് തന്നെ തന്‍റെ വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃക കാട്ടിയിരുന്നു.33 കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
Post Your Comments