GeneralKollywoodNEWS

ആത്മഹത്യ ചെയ്ത നടന്‍ സായി പ്രശാന്ത് ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു

തമിഴ് യുവതാരം സായി പ്രശാന്തിന്റെ ആത്മഹത്യ ഏവരും ഞെട്ടലോടെയാണ് അറിഞ്ഞത്. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായി പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് സായി ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദം മൂലമാണ് സായി പ്രശാന്ത് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ സായി പ്രശാന്ത് മൂന്ന് മാസം മുമ്പാണ് വിണ്ടും വിവാഹം കഴിച്ചത്. സുചിതയാണ് ഭാര്യ. ആദ്യ വിവാഹത്തില്‍ രക്ഷിത എന്നൊരു മകളുമുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സായി ഭാര്യ സുചിതക്കെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

ആല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിന്റെ തമിഴ് പതിപ്പില്‍ സായി പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി ടെലിവിഷന്‍ പരമ്പകളിലും സായി അഭിനയിച്ചിരുന്നു.

letter (1)

shortlink

Related Articles

Post Your Comments


Back to top button