കഴിഞ്ഞ ആഴ്ച ദോഹയില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയത് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടു വന്ന കടുവ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കടുവയെ എത്തിച്ചത്. എന്നാല്‍ ചിത്രീകരണത്തിനായി കൊണ്ടു പോകുന്നതിനിടെ കടുവ വാഹനത്തില്‍ നിന്ന് പുറത്ത് ചാടുകയായിരുന്നു.
പ്രത്യേക മൂടിയുള്ള വാഹനത്തിലാണ് കടുവയെ കൊണ്ടു വന്നത് എന്നാല്‍ എക്‌സ്പ്രസ് വേയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വാഹനത്തിന്റെ മൂടി തുറന്ന് പോയി. ഈ അവസരം മുതലാക്കി കടുവ റോഡിലേക്ക് ചാടുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി കടുവയെ പിടികൂടി ചിത്രീകരണം പൂര്‍ത്തിയാക്കി.
എന്നാല്‍ കടുവയുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി.വന്യമൃഗം ററോഡില്‍ ഇറങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങി. പിഴയായി വലിയ തുക കെട്ടിവെയ്‌ക്കേണ്ടി വന്നുവെന്നും നിയമനടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ ബിജുമേനോന്റെ അവതരണ രംഗം ചിത്രീകരിക്കുന്നതിനായിരുന്നു കടുവ എത്തിച്ചത്. കടുവയെ ചങ്ങലയില്‍ പിടിച്ച് കൊണ്ട് ബിജുമേനോന്‍ കടന്നു വരുന്നതാണ് രംഗം. ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി സിനമ സംഘം ദോഹയില്‍ നിന്ന് തിരിച്ചെത്തി. വീഡിയോ കാണാം…
Post Your Comments