GeneralKollywoodNEWS

കര്‍ഷകന് തമിഴ് നടന്‍ വിശാലിന്‍റെ സഹായം

ടാക്ടര്‍ വാങ്ങുന്നതിനെടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിന് കൃഷിക്കാരനെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബാലന്‍ എന്ന കര്‍ഷകനാണ് ഈ ദുരവസ്ഥനേരിടേണ്ടി വന്നത്.

നടന്‍ വിശാലും ട്വിറ്ററിലൂടെ ഈ വിഡിയോ കാണാന്‍ ഇടയായി. ‘ബാലന്‍, എനിക്ക് നിങ്ങളെ അറിയില്ല, എന്നാല്‍ എന്റെ സഹായം നിങ്ങള്‍ക്കൊപ്പമുണ്ടാകും. നിങ്ങളുടെ ലോണ്‍ എത്രയെന്നും അറിയില്ല, എന്റെ പിന്തുണ ദയവായി സ്വീകരിക്കണം. വിശാല്‍ ട്വീറ്റ് ചെയ്തു.

നാല് ആഴ്ചയ്ക്കുള്ളില്‍ ബാങ്കിലടയ്ക്കാനുള്ള മുഴുവന്‍ തുകയും അടച്ചുകൊള്ളാമെന്ന് വിശാല്‍ കര്‍ഷകനെ അറിയിച്ചു. താരത്തിന്റെ വാഗ്ദാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ബാലന്‍ പറയുന്നു.

കടം തിരിച്ചടക്കാന്‍ വൈകിയെന്ന കാരണത്തില്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ ബാലന്‍ എന്ന കര്‍ഷകനെ പോലീസ് തല്ലിച്ചതച്ചത്. കോടിക്കണക്കിന് കടം ബാക്കിയാക്കി വിജയ് മല്യ നാടുവിട്ട വാര്‍ത്ത ദേശിയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭവം. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button