Bollywood

കരിഷ്മ വിഷമഘട്ടത്തില്‍: കരീന

മുംബൈ: ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിവാഹമോചന യുദ്ധത്തിലാണ് കരിഷ്മാ കപൂറും ഭര്‍ത്താവ് സഞ്ജയ്‌ കപൂറും.

പക്ഷെ, കരിഷ്മയും സഹോദരിയും ബോളിവുഡ് രാജ്ഞിയുമായ കരീനയും ഈ വിവാദവിഷയത്തെപ്പറ്റി ഇതുവരെ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. കരീനയും കരിഷ്മയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. തങ്ങള്‍ ഈ വിഷയത്തില്‍ മൌനം പാലിക്കുക തന്നെ ചെയ്യുമെന്ന് കരീന ഈയിടെ സൂചിപ്പിച്ചിരുന്നു.

പക്ഷെ, ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാന്‍ റിപ്പോര്‍ട്ടര്‍മാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കരീന ചെറുതായെങ്കിലും മനസുതുറക്കാന്‍ സന്നദ്ധനായി. കരിഷ്മ ഒരു വിഷമഘട്ടത്തിലൂടെ കടന്നു പോവുകയാണെന്നും, താന്‍ തന്‍റെ സഹോദരിയുടെ കാര്യത്തില്‍ അതീവശ്രദ്ധാലുവാണെന്നും ആണ് കരീന വെളിപ്പെടുത്തിയത്.

ഈ വിഷയത്തില്‍ ആരൊക്കെ എന്തൊക്കെ എഴുതുകയോ പറയുകയോ ചെയ്താലും തങ്ങള്‍ അതേപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും, ഈ വിഷയത്തിലുള്ള തങ്ങളുടെ മൌനം തുടരുമെന്നും കരീന കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button