GeneralNEWS

സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നതിനെ കുറിച്ച് മുകേഷ്: പറയാതെ പറയുന്നതെന്ത്?

മുകേഷിന്‍റെ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. രാഷ്ട്രീയം നിരോധിച്ച ഗ്രാമമാണ് അദ്ദേഹത്തിന്‍റേത്. ഈ തിരഞ്ഞെടുപ്പു കാലത്ത്, പാലക്കാട്ടെ ചുട്ടുപൊള്ളുന്ന ചൂടില്‍ “അങ്ങനെ തന്നെ നേതാവേ…” എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി അഭിനയിക്കുകയാണ് മുകേഷ്. ഷൂട്ടിംഗിനിടയിലും അദ്ദേഹത്തിന്‍റെ ഫോണിന് വിശ്രമമില്ല.

പക്ഷെ, ഇപ്പോള്‍ എല്ലാവരുടേയും ചുണ്ടില്‍ മുകേഷിനോടുള്ള ചോദ്യം, ഷൂട്ടിംഗ് കഴിഞ്ഞ് കൊല്ലത്തെത്തി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍റെ വേഷമണിയുമോ എന്നതാണ്.

ആ ചോദ്യത്തിന് മറുപടിയുമുണ്ട് മുകേഷിന്; “ഇപ്പോള്‍ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതേക്കുറിച്ച് ആലോചിക്കാന്‍ സമയം കിടക്കുകയല്ലേ….”

ആ പറച്ചിലില്‍ തന്നെ ഒരു സൂചനയില്ലേ എന്നു ഒന്നുകൂടി കിഴിഞ്ഞു ചോദിക്കുന്നവരോട് തനി മുകേഷ് ശൈലിയിലുള്ള മറുപടിയും റെഡി, “ഒന്നു പോടേ..”.

ജന്മനാടായ വടക്കേവിള പട്ടത്താനം പ്രദേശം ഉള്‍പ്പെടുന്ന ഇരവിപുരം സീറ്റില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കും എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇതിന് ബലമേകിക്കൊണ്ട്, കഴിഞ്ഞദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍, പാര്‍ട്ടിക്കു പുറത്തുനിന്നും സ്ഥാനാര്‍ത്ഥിയാക്കാവുന്നവരുടെ പേരുകള്‍ ചര്‍ച്ചചെയ്തപ്പോള്‍ ആദ്യം പരിഗണിക്കപ്പെട്ടത് മുകേഷിന്‍റെ പേരാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കീഴില്‍ മുകേഷ് സംഗീതനാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുകേഷിന്‍റേത് ഒരു സിപിഐ കുടുംബമാണെന്നതും, അച്ഛന്‍ ഓ മാധവന്‍ മരിക്കുന്നതു വരെ സിപിഐ അംഗമായിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. അച്ഛനെ പിന്തുടര്‍ന്ന്‍ അമ്മ വിജയകുമാരിയും സിപിഐ അംഗമായി. പെങ്ങള്‍ സന്ധ്യയും, അളിയന്‍ ഇ എ രാജേന്ദ്രനും സിപിഐ അംഗങ്ങളാണ്. രണ്ടു ഇടതുപാര്‍ട്ടികളിലും ഇതുവരെ ഔദ്യോകിക അംഗത്വത്തിനു പോയിട്ടില്ലാത്ത മുകേഷ് പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ ഏറെയാണ്‌.

shortlink

Related Articles

Post Your Comments


Back to top button