ബംഗളുരു: 15 ദിവസത്തിനകം താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ ലാലു അലക്സ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കടുത്തുരുത്തിയില്‍ ലാലു അലക്സ് മത്സരിക്കുമെന്നാണ് പരക്കെയുള്ള അഭ്യൂഹം. പക്ഷെ, ഏതു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനാണ് താനൊരുങ്ങുന്നതെന്ന്‍ ലാലു അലക്സ് വെളിപ്പെടുത്തിയില്ല.
തന്‍റെ രാഷ്ട്രീയതാല്പര്യങ്ങള്‍ വ്യക്തിപരമായ ഒന്നാണെന്നും, ഏതെങ്കിലും പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതല്ലെന്നും ലാലു അലക്സ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പക്ഷെ കൂടുതലൊന്നും വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫ്-ലേയും എല്‍ഡിഎഫ്-ലേയും നേതാക്കന്മാരെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ച ലാലു അലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, അടല്‍ബിഹാരി വാജ്‌പേയിയോടും തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും വാചാലനായി.
പിറവത്ത് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ ലാലു അലക്സ് പിന്തുണക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. തനിക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മകളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയതിലൂടെ താന്‍ മൂന്ന് മുന്നണികളില്‍ ആരുടേയും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ലാലു അലക്സ് തന്നിരിക്കുന്നത്.
Post Your Comments