കടം വീട്ടാന്‍ വിജയ്‌ മല്യക്ക് അശ്ളീല ഉപദേശവുമായി രാംഗോപാല്‍ വര്‍മ

ഏതു വിഷയത്തിലും വിവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്ക് വിജയ്‌ മല്യയ്ക്ക് കൊടുക്കാനും ഒരുപദേശമുണ്ട്, നല്ല ഒന്നാംതരം അശ്ലീല ഉപദേശം.

“കടം വീട്ടാനുള്ള ഓരോ ബാങ്കിനും തന്‍റെ സ്വകാര്യ ശേഖരത്തിലുള്ള ഓരോ ബിക്കിനി സുന്ദരികളെ കാഴ്ച വച്ച് വിജയ്‌ മല്ല്യ കടമെല്ലാം വീട്ടണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ബാങ്കുകള്‍ ഇതിനു സമ്മതിക്കില്ലെങ്കിലും ബാങ്കര്‍മാര്‍ക്ക് വിജയ്‌ മല്യയുടെ ബിക്കിനി ഉപമ്പടി സമ്മതമാകാന്‍ സാധ്യതയുണ്ട്,” വര്‍മ ട്വീറ്റ് ചെയ്തു.

കടമെടുത്ത പണമെല്ലാം മല്യ ബിക്കിനി സുന്ദരികള്‍ക്ക് വേണ്ടിയാകാം ചിലവഴിച്ചതെന്ന സ്വന്തം തിയറിയെക്കുറിച്ചും വര്‍മ ട്വീറ്റ് ചെയ്തു.

“മല്യ കടമെടുത്ത പണമാണ് ബിക്കിനിയിട്ട സുന്ദരികളുടെ സ്വത്ത് ഉണ്ടാക്കാന്‍ സഹായിച്ചതെങ്കില്‍, കടം വീട്ടാനും അവര്‍ ധാരളമല്ലേ? ഞാന്‍ വെറുതെ ചോദിക്കുകയാണ്,” വകതിരിവും വിവേകവും അല്‍പം പോലും തനിക്കില്ല എന്ന്‍ മുമ്പും തെളിയിച്ചിട്ടുള്ള വര്‍മയുടെ മറ്റൊരു ട്വീറ്റ്.


തുടര്‍ന്ന്‍ മല്യയുടെ പ്രശസ്തമായ കിംഗ്‌ഫിഷര്‍ കലണ്ടര്‍ സീരിസില്‍ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട ബോളിവുഡ് സുന്ദരികളെ പേരെടുത്ത് പറഞ്ഞുകൊണ്ടായി വര്‍മയുടെ ആക്രമണം. “മല്യയുടെ ബിക്കിനി സുന്ദരികളായിരുന്നു ബാങ്കുകള്‍ തങ്ങളുടെ തുകയ്ക്ക് കണ്ട സെക്യൂരിറ്റിയുടെ ഒരു വലിയ ഭാഗമെന്നത് എനിക്ക് തീര്‍ച്ചയാണ്, അതുകൊണ്ട് ബാങ്കുകള്‍ പരാതി പറയേണ്ട യാതൊരു കാര്യവുമില്ല. ബാങ്കര്‍മാരെ പറ്റിക്കാന്‍ മല്യയുടെ കലണ്ടര്‍ സുന്ദരികളായ ദീപികാ പാദുകോണ്‍, നര്‍ഗിസ് ഫക്രി, ഈഷ ഗുപ്ത, കത്രീനാ കൈഫ്‌ എന്നിവരും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്, ” വര്‍മ ട്വീറ്റ് ചെയ്തു.

Share
Leave a Comment