തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എസ്.സി, എസ്.ടി സര്‍വീസ് സൊസൈറ്റി രംഗത്ത്. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതും അദ്ദേഹം അബോധാവസ്ഥയില്‍ കണ്ട സ്ഥലം തിടുക്കത്തില്‍ വൃത്തിയാക്കിയതും സംശയങ്ങള്ക്കിടയാക്കുന്നുവെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ.പി കക്കാടും പട്ടികജാതി വര്‍ഗ ക്രിസ്ത്യന്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജെയ്ന്‍ വില്‍സനും ആരോപിച്ചു.
മണി അബോധാവസ്ഥയിലാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന നടന് ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇത് സംശയാസ്പദമാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രി നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments