തമിഴ് നടനും സംവിധായകനുമായ ചേരനെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ചേരന്‍ ഏറ്റവും അവസാനം സംവിധാനം ചെയ്ത ജെകെ എന്നും നന്‍പനിന്‍ വാഴ്‌ക്കൈ എന്ന സിനിമ സി ടു എച്ച് (ചാനല്‍ ടു ഹോം ) പ്ലാറ്റ്‌ഫോം വഴിയും റിലീസ് ചെയ്തിരുന്നു. സിനിമ കാണാന്‍ ആവശ്യമുള്ളവര്‍ക്ക് സിനിമയുടെ ഒറിജിനല്‍ സിഡി അന്‍പത് രൂപയ്ക്ക് വാങ്ങിക്കാം. അതിനായി ഓരോ പ്രദേശങ്ങളിലും ലോക്കല്‍ ഡീലറെയും ചേരന്‍ നിയമിച്ചിരുന്നു.
രാമന്തപുരം ജില്ലയിലെ പളനിയപ്പനാണ് ചേരനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സി ടു എച്ച് പദ്ധതിയിലെ ഒരു ലോക്കല്‍ ഡീലറായിരുന്നു പളനിയപ്പന്‍. തന്റെ ഡീലര്‍ഷിപ്പിന്റെ കമ്മീഷനായി ചേരന്‍ നല്‍കിയ ചെക്ക് മടങ്ങിയതാണ് കാരണം. മാത്രമല്ല ഈ സംഭവത്തില്‍ രാമന്തപുരം ജില്ലാകോടതിയില്‍ ചേരനെതിരെ പരാതിയും നല്‍കി. കോടതി ചേരന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments