തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് സജി പരവൂര്‍ ( സഞ്ജീവ് എന്‍.ആര്) അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്ന്നുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രോമ കെയര്‍ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ധേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ആദ്യം കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കിംസിലെ ട്രോമ തീവ്രപരിചരണ വിഭാഗത്തിലാണ് സജിയുള്ളത്. മകന്റെ പിറന്നാള്‍ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് പക്ഷാഘാതമുണ്ടായത്.
മോഹന്‍ലാല്‍-സുരേഷ് ഗോപി എന്നിവര്‍ നായകനായ ജനകന് സിനിമയുടെ സംവിധായകനാണ് സജി. ജനകന്റെ ടൈറ്റിലില്‍ എന്‍.ആര് സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പരവൂര്‍ എന്നാണ് അറിയപ്പെടുന്നത്. മഴ, മകന്റെ അച്ഛന്, സേതുരാമയ്യര്‍ സി.ബി.ഐ, മഹാസമുദ്രം, നേരറിയാന്‍ സി.ബി.ഐ, യെസ് യുവര്‍ ഓണര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെയും സംവിധായകരുടെയും അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്കൂള്‍ ബസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
Post Your Comments