ആയിരം വിലാപകാവ്യങ്ങളേക്കാള്‍ വാചാലം ഈ ഒരൊറ്റ ചിത്രം..
അഞ്ജു പ്രഭീഷ്
കലാകേരളത്തിന് നികത്താനാവാത്ത വന്‍ വിടവ് ബാക്കിയാക്കി കലാഭവന്‍ മണി കാലയവനികയ്ക്കുള്ളില്‍ മറഞപ്പോള്‍,മനസ്സിലൊളിപ്പിച്ച കാളകൂടവിഷവുമായി ചില അഭിനവപുരോഗമനവാദികള്‍ തിരശീലയ്ക്ക് പിന്നില്‍ നിന്നും അരങ്ങിലേക്കെത്തുന്നു..’മരണ’ത്തെ പോലും കച്ചവടച്ചരക്കാക്കുന്ന ഇത്തരക്കാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാര്യം മോഹന്‍ലാല്‍ വിലാപകാവ്യം എഴുതിയില്ലയെന്നതിലാണ്..ഇത്തരക്കാരോട് ഒരപേക്ഷ.. നിജസ്ഥിതിയറിയാതെ മുഖപുസ്തകത്തില്‍ വല്ലവനും പറയുന്നത് കേട്ട് മോഹന്‍ലാലിനു നേരെ വാളോങ്ങുന്നതിനു മുമ്പ് രാഷ്ട്രീയമത വ്യത്യാസങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാതെ ഒന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ നേരാംവണ്ണം കയറിനോക്കുക.അപ്പോള്‍ കാണാം സത്യം സൂര്യനായി തെളിഞ്ഞുവരുന്നത്.
2016ലെ മരണകണക്കെടുപ്പില്‍ മണിക്ക് മുമ്പേ ഗമിച്ചവര്‍ക്കെല്ലാം തന്നെ മോഹന്‍ലാല്‍ അനുശോചനം നേര്‍ന്നിരിക്കുന്നത് ആദരാഞ്ജലികള്‍ എന്നോ ഓര്‍മ്മപ്പൂക്കള്‍ എന്നോയുള്ള ഒരൊറ്റ വാക്കുകളിലാണ്..നടി കല്പനയുടെ കുടുംബത്തോടും ആനന്ദക്കുട്ടനോടും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം അവരുടെ വിയോഗത്തില്‍ പോലും വിലാപകാവ്യമെഴുതാതെ ഒരൊറ്റ വാക്കില്‍ അനുശോചനം അറിയിച്ചിരിക്കുന്നു.ഒന്നരപ്പു റത്തില്‍ വിലാപകാവ്യമെഴുതി നാട്ടുകാരെ കാണിക്കുന്നത് മാത്രമല്ല യഥാര്‍ത്ഥ വേര്‍പാടിന്റെ വേദന..മോഹന്‍ലാലിന്റെ പ്രൊഫൈലില്‍ കാണുന്ന ഭരതമെന്ന ചലച്ചിത്രത്തിലെ ഈ ഒരൊറ്റ ചിത്രം മതി ആ മനസ്സിന്റെ വലുപ്പത്തെ മനസ്സിലാക്കുവാന്‍. ഭരതമെന്ന ചിത്രത്തിലെ ഭരതനെ പോലെ തന്നെ ഉള്ളില്‍ കത്തുന്ന അഗ്‌നിയുമായി മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ ഈ ജീവിതത്തില്‍ ബാക്കി വച്ച കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം ബാക്കിയാകുന്നത് എന്തുകൊണ്ടാവാം.?ഈ ചിത്രത്തിലൂടെ മോഹന്‍ലാല്‍ പറയാതെ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട് .ഭരതത്തിലെ നെടുമുടി വേണുവിന്റെ കഥാപാത്രം സിദ്ധിമാനായ ചിത്രത്തിലെ നെടുമുടി വേണുവിന്റെ കഥാപാത്രം തന്നെ മദ്യപാനത്തെ ന്യായീകരിക്കുന്ന ഒരുപാട് കാരണങ്ങള്‍ പറയുന്നുണ്ട്. സമൂഹത്തില്‍ കല കൊണ്ട് ലഭിക്കുന്ന ഉന്നതകൂട്ടുകെട്ടുകള്‍ ആവാം ചിലപ്പോള്‍ കാരണം അല്ലേ? യഥാര്‍ത്ഥത്തില്‍ മദ്യം കലയെ ഏതെങ്കിലും തരത്തില്‍ സംഗീത കുലപതിയാണ് .എന്നാല്‍ ജീവിതത്തിന്റെ ഉച്ചവെയിലില്‍ നിന്നും അദ്ദേഹത്തെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മദ്യമെന്ന വിഷമാണ് .. രാമായണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൈകേയിയുടെ അസൂയ എന്ന വിഷം പോലെ, മദ്യം എന്ന വിഷം നെടുമുടിയുടെ രാമന്റെ ജീവിതത്തെ ബാധിക്കുകയാണ്.അതുപോലെ തന്നെയല്ലേ നമ്മുടെ മണിയും ..ആ അതുല്യ പ്രതിഭയെ മരണത്തിലേക്ക് പെട്ടെന്ന് കൂട്ടിക്കൊണ്ടു പോയതും മദ്യമെന്ന വിഷമാണല്ലോ ..ആ അകാല വിയോഗത്തില്‍ ഏറെ വേദന അനുഭവിക്കുന്നുണ്ട് മലയാള സിനിമയിലെ ഓരോരുത്തരും .മോഹന്‍ലാലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല തന്നെ .പ്രിയ സഹപ്രവര്‍ത്തകന്റെ അകാല വേര്‍പാടില്‍ മനസ്സും തനുവും ശോകാഗ്‌നിയില്‍ വെന്തുരുകുന്നുവെന്നു പറയാതെ പറയുന്നു ഈ ചിത്രം ..
മുഖപുസ്തകം വരുന്നതിനും ബ്ലോഗെഴുത്തിനും മുമ്പേ ഒരു കാലമുണ്ടായിരുന്നു നമുക്ക്..മൃതശരീരത്തിന് മുന്നില്‍ നിന്നും മൃതദേഹം കാണാന്‍ വരുന്ന പ്രശസ്തരുടെ മുന്നില്‍ നിന്നും സെല്‍ഫിയെടുത്ത് പോസ്റ്റ് ഇട്ടു ലൈക്കും കമന്റും വാങ്ങി ചാരിതാര്‍ത്ഥ്യമടയുന്നതിനും മുന്നേ മനുഷ്യനെ മനുഷ്യനായി കണ്ടിരുന്ന,സഹജീവികളുടെ ദുഃഖം തന്റെയും ദുഃഖമാണെന്ന് കരുതിയിരുന്ന ഒരു നല്ല കാലം.അന്നത്തെ കാലത്ത് നിന്നും മലയാളസിനിമാശാഖയില്‍ വളര്‍ന്നു വന്ന താരങ്ങളായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയുമൊക്കെ..അവരിലെ നന്മ കണ്ടറിയുവാന്‍ കേവലം സ്റ്റാറ്റസുകളുടെ ആവശ്യമില്ല തന്നെ.
പട്ടം സദന്‍ എന്ന പഴയകാല അതുല്യ ഹാസ്യനടന്‍ മരിച്ചപ്പോള്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കാന്‍ ‘കരയുവാനറിയാത്ത’ മോഹന്‍ലാലെന്ന ഈ മഹാനടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന സത്യം നിങ്ങളില്‍ എത്രപേര്‍ക്കറിയാം??രോഗാതുരനായി ആശുപത്രിയില്‍ കിടന്ന ആ വലിയകലാകാരന് കൊടുക്കാന്‍ അമ്പതിനായിരത്തിന്റെ ചെക്കുമായി ചെന്നത് വേണു നാഗവള്ളിയെന്ന മറ്റൊരു മനുഷ്യസ്‌നേഹി ആയിരുന്നു.അതു പോലെതന്നെ ബ്ലോഗ് എഴുത്ത് അത്ര കലയാക്കാത്ത സുരേഷ്‌ഗോപിയെന്ന മനുഷ്യസ്‌നേഹി കൊടുത്ത താങ്ങും തണലിലും വളര്‍ന്ന അനാഥരായ നാലുമക്കളെ കുറിച്ച് എത്രപേര്‍ക്ക് അറിയാം? ആ മക്കളാണ് ഇന്ന് മലയാളസിനിമയിലെ വളര്‍ന്നു വരുന്ന പ്രതിഭകളായ രതീഷിന്റെ മക്കള്‍ പാര്‍വതിയും( മധുരനാരങ്ങ ഫെയിം) പത്മരാജനും..അവരോടു ചോദിച്ചാല്‍ അറിയാം ഇന്ന് മണിക്കായി കണ്ണുനീര്‍ വാര്‍ക്കുന്ന സിനിമാലോകത്തെയും സാഹിത്യ ലോകത്തെയും അതികായന്മാരില്‍ എത്ര പേര്‍ പറക്കമുറ്റാത്ത രതീഷിന്റെ നാല് മക്കള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നത്..അവര്‍ പറഞ്ഞ തരും വലിയ വായില്‍ വിലപിക്കുന്നവര്‍ കാര്യത്തോടടുക്കുമ്പോള്‍ എന്ത് ചെയ്യുമെന്ന യാഥാര്‍ത്ഥ്യം . കാള പെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സുഹൃത്തുക്കളേ നിങ്ങള്‍ ഒന്നോര്‍ക്കുക, നാല് വോട്ടിനു വേണ്ടി കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വലിയ വലിയ സര്‍വ്വ കലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടണമെന്നില്ല..നുണപ്രചരണങ്ങള്‍ ക്കെന്നും നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമാണ് ..
Post Your Comments