GeneralNEWS

മണിയ്ക്ക് വിട; സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി

ചാലക്കുടി: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയ്ക്ക് ജന്മനാട് വിടചൊല്ലി. മണിയുടെ ഭൗതികശരീരം ചാലക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും തൃശൂര്‍ റീജണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട മണിയെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്. ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണല്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതുമുതല്‍ തന്നെ വന്‍തിരക്കാണ് റീജണല്‍ തിയേറ്ററില്‍ അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനുപോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനൌണ്‍സ്മെന്റിലൂടെ ജനങ്ങളെ ഒതുക്കി നിര്‍ത്താന്‍ പോലീസും മറ്റും ശ്രമിച്ചുവെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും മറ്റും പാടുപെട്ടു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് റീജണല്‍ തീയറ്ററില്‍ എത്തിയിരുന്നത്. അക്കാദമി കാമ്പസിന്റെ പുറത്തേക്ക് നീണ്ട ക്യൂ ദൃശ്യമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിന് വച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. വന്‍തിരക്കാണ് മെഡിക്കല്‍ കോളജിലുമുണ്ടായത്. മണിയുടെ വസതിയിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണിയെ ഒരു നോക്കുകാണാന്‍ ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button