തൃശ്ശൂര്‍: അകാലത്തില്‍ വിടവാങ്ങിയ നടന് കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പോലീസും എക്സൈസും പരിശോധിച്ച് സീല്‍ ചെയ്തു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് മുമ്പ് അദ്ദേഹം മദ്യപിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് പരിശോധന നടത്തുകയും ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തിരുന്നു. മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
Post Your Comments