GeneralNEWS

ആ രാത്രി കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി പറയുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഏഴുമണി മുതല്‍ 11 മണിവരെ താന്‍ കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്നുവെന്ന്‌ ജാഫര്‍ ഇടുക്കി.അദ്ദേഹത്തിന്റെ ഔട്ട്‌ ഹൗസിലാണ്‌ ഒത്തുകൂടിയത്‌. മണി പൂര്‍ണ്ണ ആരോഗ്യവാനും പതിവിലും സന്തോഷത്തിലുമായിരുന്നു.

സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലേറെ പേരും മണിയുടെ നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും പാഡിയില്‍ തങ്ങള്‍ക്ക്‌ ഒപ്പമുണ്ടായിരുന്നു. മണി ബിയര്‍ കഴിച്ചിരുന്നു. വേറൊരു ലഹരിയും അവിടെ ആരും ഉപയോഗിച്ചിരുന്നില്ല.

സൗഹൃദം പുതക്കാനും ഒരു സിനിമയെക്കുറിച്ച്‌ സംസാരിക്കാനുമാണ്‌ പോയത്‌. പിറ്റേന്നാണ്‌ മണി ആശുപത്രിയിലായെന്ന്‌ അറിയുന്നത്‌. മണിയെ ആരും അപായപ്പെടുത്തുമെന്ന്‌ താന്‍ വിശ്വസിക്കുന്നില്ല. ജീവനൊടുക്കുന്നത്‌ മണിക്ക്‌ ചിന്തിക്കാനാകില്ല. വിഷം ഉള്ളില്‍ ചെന്നുവെന്ന വാര്‍ത്ത വാസ്‌തവമെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ജാഫര്‍ ഇടുക്കിയെ അടക്കം അഞ്ചുപേരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button