കൊച്ചി: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭികതയുള്ളതായി സൂചന. കഴിഞ്ഞ ദിവസം വൈകിട്ടാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണി കഴിച്ച മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നിരുന്നതായാണ് സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം 7.15 നായിരുന്നു 45 കാരനായ മണിയുടെ അന്ത്യം. ആദ്യഘട്ടത്തില്‍ കരള്‍ രോഗം മൂലമാണ് മരണമെന്നാണ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും വിശദീകരിച്ചത്. എന്നാല്‍ നേരത്തെ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രിയില്‍ നിന്ന് എന്ന പേരില്‍ ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കോള്‍ ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിയുടെ മൊഴിയെടുക്കാന്‍ പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും അവര്‍ എത്തും മുന്‍പേ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണകാരണം വ്യക്തമാകാന്‍ മണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments