ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറിനെ പാര്ട്ടിക്കാര് മുതലെടുക്കുകയാണെന്നും, ചെഗുവേര എവിടെ നില്‍ക്കുന്നുവെന്നും, കന്നയ്യകുമാര്‍ എവിടെ നില്‍ക്കുന്നുവെന്നും എല്ലാവര്ക്കും അറിയാമെന്നു ജൂഡ് ആന്റണി ജോസഫ് ഒരു ദൃശ്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
കന്നയ്യക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇപ്പോള്‍ കൂടെയുളള ആരും തിരിഞ്ഞുപോലും നോക്കുകയില്ല. എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരനും ഇതുപോലെ രാഷ്ട്രീയത്തിലിറങ്ങി എല്ലാം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവനും പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. ആ അനുഭവം ഓര്‍ത്താണ് കഴിഞ്ഞ ദിവസം കനയ്യകുമാറിനെ സൂചിപ്പിച്ച് ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടതെന്നും ജൂഡ് പറഞ്ഞു.
അതിൽ എന്നെ തെറി വിളിച്ചാൽ ഞാനും തിരിച്ചു തെറി വിളിക്കും, ‘മാന്യമായ രീതിയില്‍ സംസാരിച്ചാല്‍ മാന്യമായി മറുപടി പറയും.അത് അവരർഹിക്കുന്നു. തെറ്റു ചൂണ്ടിക്കാണിക്കുന്നതും ഇതു ശരിയല്ല നിങ്ങളെപ്പോലെ സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പറയേണ്ടത് എന്നൊക്കെ കമന്റ് ഇട്ടാല്‍ മനസിലാക്കാം.
Post Your Comments