
നേരത്തെയും വിമര്‍ശകരുടെ തന്തയ്ക്ക് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നതില്‍ ‘അഗ്രഗണ്യനാണ്’ ജൂഡ് ആന്റണി ജോസഫ് . പല കമന്റുകള്‍ക്കും കുത്തിയിരുന്ന് മറുപടി കൊടുക്കും. പക്ഷേ ചിലപ്പോഴെല്ലാം ആ മറുപടികള്‍ അതിരുകടക്കാറുണ്ട്. ഫേസ്ബുക്ക് കമന്റില്‍ ‘തന്തയ്ക്ക് വിളിച്ചു’ എന്നൊരു ആക്ഷേപം ജൂഡിനെതിരെ നേരത്തേ തന്നെ ഉള്ളതാണ്. ഇപ്പോഴിതാ വീണ്ടും അത് ആവര്‍ത്തിച്ചിരിയ്ക്കുന്നു.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ചിലര്‍ ആഘോഷമാക്കി കൊണ്ട് നടക്കുന്നതിനെ വിമര്‍ശിച്ച് കൊണ്ടുള്ള ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രകോപനപരമായ കമന്റ് ചെയ്തയാളാണ് ഇത്തവണ ജൂഡ് ആന്റണിയുടെ ചൂട് ശരിക്കും അറിഞ്ഞത്.
ആ കമന്റ് കാണാം….
Post Your Comments