GeneralNEWS

പൃഥ്വിരാജിനെതിരെ ആരോപണവുമായി രമേശ് നാരായണ്‍

നടന്‍ പൃഥ്വിരാജിനെതിരെ രൂക്ഷമായ ആരോപണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ രംഗത്ത്‍. താന്‍ സംഗീതം നല്‍കിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കിയെന്നാണ് ആരോപണം. തനിക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് നാരായണിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹാനക്കിയ ‘ശാരദാംബരം’ എന്ന പാട്ട് പി.ജയചന്ദ്രന്‍ പാടുന്നതിനെയും പൃഥ്വി എതിര്‍ത്തിരുന്നുവെന്നും തന്റെ നിര്‍ബന്ധം മൂലമാണ് ജയചന്ദ്രന്‍ പാടിയതെന്നും രമേശ്‌ നാരായണന്‍ പറയുന്നു.

യേശുദാസ് ആലപിച്ച ‘ഈ പുഴതന്‍’ എന്ന ഗാനമാണ് പൃഥ്വി ഇടപെട്ട് ഒഴിവാക്കിയ പാട്ടുകളിലൊന്ന്. അക്കാദമിക്ക് തലം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണത്രെ പൃഥ്വി ഈ പാട്ട് ഒഴിവാക്കിയത്. രണ്ട് ദിവസം എടുത്താണ് ഈ പാട്ട് റെക്കോഡ് ചെയ്തത്. ഞാന്‍ സംഗീതം നല്‍കിയ മൂന്ന് പാട്ടുകളും പൃഥ്വിരാജിന് ഇഷ്ടമായില്ല. പാട്ടുകള്‍ ഉപയോഗിക്കരുതെന്നും സ്റ്റുഡിയോ മാറ്റണമെന്നും പൃഥ്വി വാശിപിടിച്ചത്രെ. ഇക്കാര്യം തന്നോട് സംവിധായകന്‍ ആര്‍.എസ് വിമലാണ് പറഞ്ഞത്. സിനിമയുടെ ആദ്യ ഘട്ടത്തില്‍, അഞ്ച് വര്‍ഷം മുമ്പ് തന്നെ സംഗീതം ചെയ്ത പാട്ടുകളാണ് എന്റേത് എന്ന് മൊയ്തീന്‍ സിനിമയില്‍ പ്രവൃത്തിച്ച എല്ലാവര്‍ക്കും അറിയാം. പൃഥ്വിരാജിനെ പോലുള്ളവരാണ് മലയാള സിനിമയ്ക്ക് നല്ല ഗാനം ലഭിയ്ക്കാന്‍ തടസ്സമെന്നും രമേശ് നാരായണ്‍ ആരോപിച്ചു.

തന്റെ സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്നും ടൈറ്റിലിലെ നിര്‍മാതാവ് എന്ന സ്ഥാനത്തു നിന്നും ആര്‍.എസ് വിമല്‍ തന്നെ ചവിട്ടി മാറ്റി എന്നും രമേശ് നാരായണ്‍ ആരോപിച്ചു. ആര്‍ എസ് വിമല്‍ തന്നെ വന്ന് കണ്ടപ്പോള്‍ താനാണ് പൃഥ്വിരാജിനെ വിളിച്ച് ഈ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞതെന്നും രമേശ്‌ നാരായണ്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button