സംവിധായകന് രാജേഷ് പിള്ളയുടെ മരണം തെറ്റായ ഭക്ഷണശീലങ്ങള്‍ കാരണമാണെന്ന പ്രചാരണം ശരിയല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്.പെപ്സിയും ജങ്ക് ഫുഡും അമിതമായി ഉപയോഗിച്ചതാണ് രാജേഷിന്റെ അകാലമരണമരണകാരണമെന്ന അഭ്യൂഹങ്ങള്‍ പ്രചരിയ്ക്കുന്ന സാഹചര്യത്തിലാണ് സിനിമാതാരം കൂടിയായ റോണി ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്.ലിവര്‍ സീറോസിസ് ബാധിച്ചാണ് രാജേഷ് മരിച്ചത്..പാരമ്പര്യമായി വരാവുന്ന രോഗമാണത്..രാജേഷിന്റെ അമ്മയും ഇതേ രോഗം വന്നാണ് മരിച്ചത്. പൂര്‍ണ്ണമായും ഭേദമാക്കാമായിരുന്ന രോഗം ചികിത്സയിലെ കാലതാമസം കൊണ്ട് ഗുരുതരമാവുകയായിരുന്നു.
സിനിമയോടുള്ള അമിതമായ അഭിനിവേശം കാരണം സ്വന്തം ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.അവസാന ചിത്രമായ വേട്ടയുടെ ചിത്രീകരണാവശ്യത്തിനായി ചികിത്സയില്‍ വീഴ്ചകള്‍ വരുത്തിയിരുന്നു..യാത്ര ഒഴിവാക്കേണ്ടിയിരുന്ന സമയത്താണ് ചിത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി വിശ്രമമില്ലാതെ അലഞ്ഞത്.ന്യുമോണിയ ബാധിച്ചത് കാര്യങ്ങള്‍ വഷളാക്കി.വേണ്ട സമയത്ത് ചികിത്സയും വിശ്രമവും എടുത്തിരുന്നെങ്കില്‍ ഇനിയും ഒരുപാട് നല്ല സിനിമകള്‍ക്കായി രാജേഷ് ജീവിച്ചിരിയ്ക്കുമായിരുന്നെന്നും റോണി പറഞ്ഞു.
രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ റോണി ഒരു വേഷം ചെയ്തിരുന്നു..കുത്തഴിഞ്ഞ ഭക്ഷണരീതികളാണ് മരണത്തിലേയ്ക്ക് എത്തിച്ചതെന്നുള്ള പ്രചാരണം രാജേഷുമായി അടുപ്പമുള്ളവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇത്തരമൊരു അനാവശ്യചര്ച്ചയ്ക്കും പ്രചാരണത്തിനും പിന്നിലെ ഉദ്ദേശശുദ്ധി സംശയിക്കത്തക്കതാണെന്ന് പലരും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട് .
Post Your Comments