സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് റാസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗോൾഡൻ റാസ്പ്ബെറി അവാർഡ് . ഓസ്കാർ അവാർഡിന് മുമ്പായാണ് എല്ലാ വർഷവും ഈ അവാർഡ് പ്രഖ്യാപിക്കാറുള്ളത്. മോശം സിനിമ, മോശം സംവിധായകൻ, മോശം നടൻ, മോശം നടി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അമേരിക്കയിൽ നിന്നും മറ്റ് 21 വിദേശരാജ്യങ്ങളിൽ നിന്നുമുള്ള 900 റാസി അംഗങ്ങൾ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിക്കുന്നത്.
1980ൽ ജെ.ബി വിൽസൺ ആരംഭിച്ച റാസി അവാർഡിന്റെ ഈ വർഷത്തെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. പോയ വർഷം വിവാദക്കൊടുങ്കാറ്റുയർത്തിയ ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ എന്ന ചിത്രം അഞ്ച് അവാർഡുമായി മുൻപന്തിയിലെത്തി. ഫന്റാസ്റ്റിക് ഫോർ എന്ന സിനിമയ്ക്ക് രണ്ട് റാസി പുരസ്കാരങ്ങൾ ലഭിച്ചു. പത്ത് വിഭാഗങ്ങളിലായി റാസി അവാർഡ് നേടിയവർ ആരൊക്കെയാണെന്ന് നോക്കാം.
മോശം സിനിമ: ഫന്റാസ്റ്റിക് ഫോർ, ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ).
മോശം സംവിധായകൻ: ജോഷ് ട്രാങ്ക് (ഫന്റാസ്റ്റിക് ഫോർ).
മോശം നടൻ: ജാമി ഡോർനൻ (ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ).
മോശം നടി: ഡക്കോട്ട ജോൺസൺ (ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ).
മോശം സഹനടൻ: എഡ്ഡി റെഡ്മെയ്ൻ (ജുപ്പീറ്റർ അസെന്റിങ്ങ്).
മോശം സഹനടി: കേലി കുക്കോ(ദി വെഡ്ഡിംഗ് റിങ്ങർ).
മോശം ജോഡികൾ: ജാമി ഡോർനൻ & ഡക്കോട്ട ജോൺസൺ(ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ).
മോശം സീക്വൽ സിനിമ: ഫന്റാസ്റ്റിക് ഫോർ.
മോശം തിരക്കഥ: കെല്ലി മാർസൽ (ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ).
റാസി റെഡീമർ അവാർഡ് : സിൽവസ്റ്റർ സ്റ്റാലൻ.
Post Your Comments