മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഭാവഗായകന്‍ ജയചന്ദ്രനെ തേടി 2004ന് ശേഷം വീണ്ടുമൊരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും മലയാളികള്‍ക്ക് പ്രിയമാണെങ്കിലും ഇക്കുറി അദ്ദേഹത്തോടൊപ്പം കേരളം മൊത്തം പാടി നടന്ന മണ്ണിന്റെ മണമുള്ള ഞാനൊരു മലയാളി എന്ന ഗാനത്തിനും അവകാശപ്പെട്ടതാണ്.
ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച് പുറത്തിറങ്ങിയ കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായ ജിലേബിയില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് ഭാവഗായകന്റെ ശബ്ദത്തിലൂടെ പുറത്തിറങ്ങിയ ഞാനൊരു മലയാളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. തനിക്ക് കിട്ടിയ ഈ അവാര്‍ഡ് തന്റെ ആരാധകര്‍ക്ക് സമ്മാനിക്കുന്നു എന്ന അവാര്‍ഡ് കിട്ടിയ ശേഷമുള്ള ജയചന്ദ്രന്റെ പ്രതികരണം അദ്ദേഹത്തെ വീണ്ടും മലയാളികളുടെ സ്വന്തം ഗായകനാക്കുന്നു.
1972 ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനം, 1978ല്‍ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനം, 2000ല്‍ നിറം എന്ന സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഗാനത്തിനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ 2004ല്‍ അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടിയ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനവും ഈസ്റ്റ് കോസ്റ്റിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ഗാനമായിരുന്നു.
Post Your Comments