അമേരിക്കക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയെത്തി. ഹോളിവുഡില്‍ താന്‍ ഒട്ടേറെ തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു. തന്നെ ഒരു ഭീകരവാദിയായി അമേരിക്കക്കാര്‍ കണ്ടു. തവിട്ട് നിറം ഉള്ളതു കൊണ്ട് മാത്രം ഞാന്‍ എങ്ങനെയാണ് അറബ് ഭീകരവാദിയാകുന്നതെന്ന് താരം ചോദിക്കുന്നു. എങ്ങനെയാണ് എല്ലാ അറബികളും ഭീകരരാകുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. മലയാള നടി പത്മപ്രിയയ്ക്കും ഇതേ ദുരവസ്ഥ അമേരിക്കയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഹോളിവുഡിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പ്രിയങ്ക. സിനിമയില്‍ കത്തി നില്‍ക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തിയത്. തന്നെ പലരും ‘അറബ് ഭീകര’ എന്നാണ് വിളിച്ചിരുന്നതെന്ന് പ്രിയങ്ക പറയുന്നു.
തന്നെ ഒരു ഭീകരവാദിയായി അമേരിക്കക്കാര്‍ കണ്ടു. തന്നെ പലരും അറബ് ഭീകര എന്നാണ് വിളച്ചിരുന്നത്. എങ്ങനെയാണ് എല്ലാ അറബികളും ഭീകരരാകുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. തവിട്ട് നിറമുള്ളവരെയെല്ലാം ഭീകരവാദിയായിട്ടാണോ കാണുന്നത്. തവിട്ടു നിറക്കാരി, കറി എന്നൊക്കെ വിളിക്കാറുണ്ടെന്നും താരം പറയുന്നു. അമേരിക്കയില്‍ എന്‍എഫ്എല്ലിന്റെ ഭാഗമായി ടെലിവിഷനിലൂടെ തന്റെ പാട്ട് കാണിക്കുകയുണ്ടായി. ഇത് കണ്ട പ്രേക്ഷകര്‍ ഏതാണ് ഈ അറബ് ഭീകര എന്നു ചോദിച്ചു. ഇങ്ങനെ ചോദിച്ച് ഒട്ടേറെ ഈ-മെയിലുകളും വന്നിട്ടുണ്ടെന്നും താരം പറയുന്നു.
അമേരിക്കയില്‍ പഠിക്കുന്ന കാലത്തും ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. താനൊരു ഇന്തോഅമേരിക്കനല്ല, ഇന്ത്യക്കാരിയാണെന്നും താരം പറയുന്നു. പഠിക്കുന്ന കാലത്ത് ഭീഷണിയും നേരിട്ടിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങി പോകണമെന്നായിരുന്നു ഭീഷണി. അക്കാദമി പുരസ്‌കാരങ്ങള്‍ പലപ്പോഴും വംശീയതയുടെ വേദിയാണെന്നും പ്രിയങ്ക പറയുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണ് പോയതെന്നും താരം പറയുന്നു.
Post Your Comments