ഗോള്‍ഡന്‍ റീല്‍ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്
മലയാളത്തിന് ആദ്യ ഓസ്കര് സമ്മാനിച്ച റസൂല്‍ പൂക്കുട്ടിക്ക് മറ്റൊരു അഭിമാനകരമായ നേട്ടം. ഇത്തവണ ഗോള്‍ഡന്‍ റീല്‍ പുരസ്കാരമാണ് റസൂലിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയുടെ ശബ്ദ്ലേഖനത്തിനാണ് പുരസ്കാരം ലഭിച്ചത്. ശബ്ദലേഖന രംഗത്ത് ഏറ്റവും വലിയ അംഗീകരമാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്സ് നല്കുന്ന ഗോള്‍ഡന്‍ റീല്‍ പുരസ്കാരം. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരന് കൂടിയാണ് റസൂല്‍ പൂക്കുട്ടി.
രണ്ട് നോമിനേഷകളാണ് ഇത്തവണ റസൂല്‍ സ്വന്തമാക്കിയത്. ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ അണ്‍ഫ്രീഡവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടറുമാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ കുട്ട ബലാല്‍സംഗത്തിന് ഇരയായ ജോതിയുടെ കഥയാണ് ഇന്ത്യാന് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി പറഞ്ഞത്. ബിബിസി ടെലിവിഷനു വേണ്ടി ലെസ്ലി ഉഡ്വിനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. നിരവധി വിവാദങ്ങളെ തുടര്‍ന്ന് ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ പ്രദര്‍ശനം നിരോധിച്ചിട്ടുണ്ട്. ഫീച്ചര്‍ വിഭാഗത്തില്‍ നോമിനേഷന് ലഭിച്ച അണ് ഫ്രീഡത്തിനും ഇന്ത്യന്‍ റിലീസ് അനുവദിച്ചിട്ടില്ല.
ഈ നേട്ടം നിര്‍ഭയുടെ ആത്മാവിന് സമര്‍പ്പിക്കുന്നു എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
കൊല്ലം വിളക്കുപാറ സ്വദേശിയാണ് റസൂല്‍ പൂക്കുട്ടി.
Is it true that I really got it….it’s for the true spirit of the youth of India. This goes to Nirbhaya’s soul..! pic.twitter.com/8ziq8mK7Zp
— resul pookutty (@resulp) February 28, 2016
Post Your Comments