പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ഓസകര്‍ കാണാനില്ല. 1940-ല്‍ ‘ഗോണ്‍ വിത്ത് ദ വിന്‍ഡി’നു ലഭിച്ച മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ജാക്‌സന്‍ ലേലത്തില്‍ വാങ്ങിയിരുന്നു. അതാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. 1999-ലാണ് നിര്‍മ്മാതാവ് ഡേവിഡ് ഒ. സെല്‍സ്‌നിക്കില്‍ നിന്ന് മൈക്കിള്‍ ജാക്‌സന്‍ 1.5 ദശലക്ഷം ഡോളര്‍ മുടക്കി ഓസ്‌കര്‍ ലേലത്തില്‍ പിടിച്ചത്. അതിനു ശേഷമാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലേലം ചെയ്യുന്നത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് വിലക്കിയത്.
കാലിഫോര്‍ണിയയിലെ ഒജായിലെ നെവര്‍ലാന്‍ഡ് എസ്‌റ്റേറ്റിലാണ് ജാക്‌സന്‍ ഓസ്‌കര്‍ സൂക്ഷിച്ചിരുന്നത്. 2009-ല്‍ ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ എസ്‌റ്റേറ്റിലെ ഉദ്യോഗസ്ഥര്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്ക് എടുത്തതില്‍ ഓസ്‌കര്‍ ഉണ്ടായിരുന്നില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ടതാണ് ഓസ്‌കറും മറ്റു വസ്തുക്കളുമെന്ന് അറ്റോര്‍ണി ഹൊവാര്‍ഡ് വെയ്റ്റ്‌സ്മാന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments