
പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ അടുത്ത വര്‍ഷം മെയ് 19 ന് പ്രദര്‍ശനത്തിനെത്തും. സേത്ത് ഗോള്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് പ്രിയങ്ക ചെയ്യുന്നത്. 1990 കളിലെ പ്രശസ്ത ടിവി സീരീസായ ബേവാച്ചാണ് അതേ പേരില്‍ സിനിമയാവുന്നത്. റോക്ക്(ഡ്വെയ്ന്‍ ജോണ്സണ്), സാക് എഫ്രോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മയാമി, സവന്ന എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം. അമേരിക്കന്‍ ടിവി സീരീസായ ക്വാണ്ടിക്കോയിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമാണ് പ്രിയങ്കയ്ക്ക്.
Post Your Comments