NEWS

ടി.പി മാധവന് ഇനി ഗാന്ധിഭവൻ ഭവനം

പത്തനാപുരം: സ്വന്തമായി ഒരു ഭവനമില്ലാത്തതുകൊണ്ട് ഹരിദ്വാറിലും മറ്റു പുണ്യസ്ഥലങ്ങളിലും മറ്റും ശിഷ്ട ജീവിതം കഴിയാൻ ആഗ്രഹിച്ചു നാടു വിട്ട മലയാളത്തിന്റെ പ്രിയ നടൻ ടി.പി മാധവന് ഇനി ഗാന്ധിഭവൻ സ്വന്തം ഭവനം.ടി പി മാധവനെ അവശ നിലയിൽ ഹരിദ്വാരിൽ കണ്ടെത്തുകയും മലയാളത്തിലെ ചില സംവിധായകരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും ശ്രമ ഫലമായി നാട്ടിലെത്തിക്കുകയും സുരക്ഷിതമായി പത്തനാപുരം ഗാന്ധിഭവനിൽ താമസ സൗകര്യം ഒരുക്കുകയുമായിരുന്നു.

പ്രസാദ്‌ നൂറനാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ടിപി മാധവനെ നാട്ടിൽ തന്നെ നില്ക്കാൻ നിർബന്ധിച്ചത്. തനിക്കു ഈ മണ്ണിൽ തന്നെ തുടരാനായത് സന്തോഷം ഉളവാക്കുന്നെന്നായിരുന്നു ടിപി മാധവന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button