
സ്വവര്‍ഗാനുരാഗികളെക്കുറിച്ച് തമിഴില്‍ സിനിമ ഒരുങ്ങുകയാണ്. ‘എന്‍ മകന്‍ മകിഷ്‌വന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷാണ്. ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ, ലെസ്ബിയന്‍ എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഇന്നും പലര്‍ക്കും അറിയില്ലെന്നും അവരെക്കുറിച്ച് വ്യക്തമായ ധാരണ പ്രേക്ഷകരില്‍ എത്തിക്കുക എന്നതാണ് ഈ ചിത്രത്തിന്റെ ഉദ്ദേശമെന്നും സംവിധായകന്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗിയായ മകനെ എങ്ങനെയാണ് ഒരമ്മ സ്വീകരിക്കുന്നതെന്നാണ് ചിത്രത്തിന്റെ പ്രമേയം.
യു.കെ യിലെ ഒരു വ്യക്തി കേരളത്തിലെ ബീച്ച് ഹൗസ് ഷൂട്ടിംഗിന് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ‘ഡിമോന്‍ഡി കോളനി’യിലൂടെ കോളിവുഡിലെത്തിയ അഭിഷേക് ജോര്‍ജാണ് ഗേ ആക്ടിവിസ്റ്റായി വേഷം ഇടുന്നത്. അനുപമ കുമാര്‍ അമ്മയുടെ വേഷം ചെയ്യും. അച്ഛനായെത്തുന്നത് ജയപ്രകാശ് ആണ്. അശ്വിന്‍ ജിത്ത്, കിഷോര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാര്‍ച്ച് ആദ്യവാരം കേരളത്തില്‍ ചിത്രീകരണം ആരംഭിക്കും.
Post Your Comments