GeneralKollywoodNEWS

സണ്ടക്കോഴിയുടെ രണ്ടാംഭാഗം ഉപേക്ഷിച്ചു

വിശാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘സണ്ടക്കോഴി’യുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് വിരാമം. ചിത്രം ഉപേക്ഷിച്ചെന്ന് വിശാല്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അണിയറപ്രവര്‍ത്തകരുടെ താത്പര്യക്കുറവ് മൂലം ചിത്രം ഉപേക്ഷിച്ചെന്നാണ് താരം പറയുന്നത്.

2005 ലാണ് ‘സണ്ടക്കോഴി’ പ്രദര്‍ശനത്തിനെത്തിയത്. എന്‍. ലിങ്കുസ്വാമി സംവിധാനം ചെയ്ത ചിത്രത്തിലെ നായിക മലയാളി താരം മീര ജാസ്മിനായിരുന്നു. ലാലിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുന്നൂറില്‍ കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം കോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി. ‘വായുപുത്ര’ എന്ന പേരില്‍ കന്നടത്തിലും ചിത്രം നിര്‍മ്മിച്ചിരുന്നു. യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button