
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങിയ നടി മേഘ്‌നാ രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജാനാര്‍ധനനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബംഗലരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ അന്വേഷണത്തിനായി പരാതി ജെ.പി നഗര്‍ പൊലീസിന് കൈമാറി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നും വിലപ്പെട്ട പല രേഖകളും തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതി നല്‍കിയതല്ലാതെ മറ്റ് രേഖകളൊന്നും ജനാര്‍ധനന്‍ കൈമാറിട്ടില്ലെന്ന് ബംഗലൂരു സിറ്റി പൊലീസ് കമ്മീഷ്ണര്‍ എന്‍.എസ് മേഘരിഗ് പറഞ്ഞു.
2009ല്‍ തെലുഗു ചിത്രത്തിലൂടെയാണ് മേഘ്‌നാ രാജ് സിനിമ അരങ്ങേറ്റം നടത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തി. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മേഘ്‌നയ്ക്ക് പിന്നീട് നിരവധി മലയാള ചിത്രങ്ങള്‍ ലഭിച്ചു. സുരേഷ് ഗോപി നായകനായ ഡോള്‍ഫിന്‍സാണ് അവസാനം തീയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം. നാലോളം കന്നട ചിത്രങ്ങളിലാണ് മേഘ്‌ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments