ഡെറാഡൂണ്‍: റെസ്ലിംഗിനിടെ ഇന്ത്യയിലെ മുന്‍ നമ്പര്‍ വണ്‍ റെസ്ലര് ആയ ദ ഗ്രേറ്റ് ഖാലിക്ക് പരിക്ക്. മല്‍സരത്തിനിടെ എതിരാളി കസേര ഉപയോഗിച്ച് ഖാലിയുടെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് ബോധരഹിതനായ താരത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചു.
ഉത്തരാഖണ്ഡില്‍ സംഘടിപ്പിച്ച ‘ദ ഗ്രേറ്റ് ഖാലി റസ്ലിംഗ് ഷോ’ക്കിടെയാണ് സംഭവം. വിദേശ ഗുസ്തിക്കാരുടെ അടിയേറ്റാണ് ഖാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ഹോളിവുഡ് സിനിമകളിലും രണ്ട് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് ഖാലി. ദിലീപ് സിംഗ് റാണ എന്നാണ് യഥാര്‍ത്ഥ പേര്. ഡബ്ലിയു.ഡബ്ലിയു.ഇ.യുമായി കരാറിലേര്പ്പെട്ടിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഔദ്യോഗികമായി വിരമിച്ചുകഴിഞ്ഞു.
Post Your Comments