ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാംഭാഗം ‘2.0’ യുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യാന്‍ ഹോളിവുഡ് ചിത്രം ‘ഡാര്‍ക് നൈറ്റ്’ലെ സ്റ്റണ്ട് മാസ്റ്റര്‍ ആരോണ്‍ ക്രിപ്പന്‍ എത്തി. പുറത്തിറങ്ങാനിരിക്കുന്ന ബാറ്റ്മാന് vs സൂപ്പര്മാന് ലെ ആക്ഷന്‍ രംഗങ്ങളും ആരോണാണ് ഒരുക്കിയിരിക്കുന്നത്.
‘ഡൈ ഹാര്‍ഡ്’, ‘ട്രാന്‍സ്ഫോമേഴ്സ്’ എന്നീ ചിത്രങ്ങളില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ കെന്നി ബേറ്റ്സ് നേരത്തെ തന്നെ ‘2.0’ ടീമിനോടൊപ്പം ചേര്‍ന്നിരുന്നു. ഇവരെക്കൂടാതെ സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യുന്നുണ്ട്. രജനി നായകനാകുന്ന ചിത്രത്തില്‍ എയ്മി ജാക്സണാണ് നായിക. വില്ലന്‍ വേഷം ബോളിവുഡ് നടന് അക്ഷയ് കുമാറാണ് ചെയ്യുന്നത്.
Post Your Comments