മലയാളത്തിലെ ആദ്യത്തെ കളര്‍ ചലച്ചിത്രത്തെ കുറിച്ച് അറിയാം

1961-ല്‍ പുറത്തിറങ്ങിയ ‘കണ്ടംബെച്ച കോട്ട് ‘ ആണ് മലയാളത്തിലെ ആദ്യ കളര്‍ ചിത്രം. മോഡേണ്‍ തീയറ്റേഴ്സ് നിര്‍മിച്ച ‘കണ്ടംബെച്ച കോട്ട് ‘ സംവിധാനം ചെയ്തിരിക്കുന്നത് ടി.ആര്‍. സുന്ദരമാണ്. കെ.ടി മുഹമ്മദ്‌, മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 1956-ല്‍ പുറത്തു വന്ന ‘കണ്ടംബെച്ച കോട്ട് ‘ എന്ന നാടകം തന്നെയാണ് പിന്നീട് സിനിമയാക്കിയത്. നാടകത്തില്‍ ചെരുപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി. എസ്. മുത്തയ്യ സിനിമയിലും ആ വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്. പ്രേം നസീറിന്‍റെ സഹോദരന്‍ പ്രേം നവാസും ചിത്രത്തില്‍ പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അംബിക, തിക്കുറിശി സുകുമാരൻ നായർ, എസ്.പി. പിള്ള, ബഹദൂർ, പങ്കജവല്ലി, ആറന്മുള പൊന്നമ്മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍

Share
Leave a Comment